ദേശീയം

വീടെത്താന്‍ അവര്‍ നടന്നത് 2000 കിലോമീറ്റര്‍; താണ്ടിയത് നാല് സംസ്ഥാനങ്ങള്‍

സമകാലിക മലയാളം ഡെസ്ക്


മുംബൈ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏറെ ദുരിതത്തിലാക്കിയത് രാജ്യത്താകെയുള്ള കുടിയേറ്റത്തൊഴിലാളികളെയാണ്. ട്രെയിന്‍, ബസ് സര്‍വീസുകള്‍ നിര്‍ത്തിയതോടെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സ്വന്തം നാട്ടിലെത്തിയത് ദിവസങ്ങളോളം നീണ്ട കാല്‍നടയാത്രയ്‌ക്കൊടുവിലാണ്. 

ബംഗളൂരുവില്‍ ജോലി ചെയ്യുന്ന മരപ്പണിക്കാരായ രണ്ട് യുവാക്കള്‍ വീട്ടിലെത്താന്‍ താണ്ടിയത് 2000 കിലോമീറ്ററാണ്. ഇതിനിടെ നാല് സംസ്ഥാനങ്ങളും പിന്നിട്ടു.ജോഥ്പൂര്‍ സ്വദേശികളാണ് ജോലിക്കായി ബംഗളൂരുവില്‍ എത്തിയത്. കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ നാല് സംസ്ഥാങ്ങളിലൂടെ സഞ്ചരിച്ചാണ് ഇവര്‍ വീട്ടിലെത്തിയത്.

മാര്‍ച്ച് 24നാണ് വീട്ടിലേക്കുള്ള യാത്ര ആരംഭിച്ചത്. ബംഗളൂരു - മുംബൈ ഹൈവേയില്‍ നാല് ദിവസം നടന്നാണ് ഇവര്‍ മുംബൈയിലെത്തിയത്. മുംബൈയില്‍ നിന്ന് അതിരാവിലെ മുംബൈ- അഹമ്മദാബാദ് ഹൈവേയിലൂടെ സഞ്ചരിച്ചാണ് രാജസ്ഥാനില്‍ എത്തിയത്. അവിടെ നിന്ന് അവര്‍ വീട് ലക്ഷ്യമാക്കി നടക്കുകയായിരുന്നു

എല്ലാം സംസ്ഥാന അതിര്‍ത്തികളും ജില്ലാ അതിര്‍ത്തികളും അടച്ചതിനാല്‍ തൊഴിലാളികള്‍  അതാത് സ്ഥലത്ത് തന്നെ തുടരണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തനിക്ക് ബംഗളുരൂവില്‍ തുടരാന്‍ നിര്‍വാഹമില്ലായിരുന്നുവെന്ന് വിജ റാം പറയുന്നു. കൈയില്‍ ഭക്ഷണം കഴിക്കാന്‍ പോലും കാശുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഓരോ അന്‍പത് കിലോമീറ്റര്‍ കഴിയുമ്പോഴും ചെറിയ ഇടവേളകള്‍ എടുത്തശേഷമാണ് നടത്തം തുടര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു

വഴിയാത്രയ്ക്കിടെ ചില സന്നദ്ധ സംഘടനകള്‍ ഞങ്ങള്‍ക്ക് ഭക്ഷണം നല്‍കിയതായും ഫോണ്‍ ഉള്ളതിനാല്‍ എത്തുന്ന സ്ഥലങ്ങള്‍ യഥാസമയം വീട്ടുകാരെ അറിയിക്കാന്‍ കഴിഞ്ഞെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍