ദേശീയം

സമാനതകളില്ലാത്ത ക്രൂരത; കുടിയേറ്റ തൊഴിലാളികളെ നിരത്തി ഇരുത്തി അണുനാശിനി പ്രയോഗിച്ച് യു പി പൊലീസ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന അണുനാശിനി മനുഷ്യരുടെ മേല്‍ പ്രയോഗിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. റായ്ബറേലിയിലാണ് കുടിയേറ്റ തൊഴിലാളികളുടെ പുറത്ത് യുപി പൊലീസ് അണുനാശിനി പ്രയോഗിച്ചത്. 

ഞായറാഴ്ച ബറേലിയിലെ ബസ് സ്റ്റാന്റിലാണ് സംഭവം നടന്നത്. ഡല്‍ഹി, നോയിഡ എന്നിവിടങ്ങളില്‍ നിന്ന് എത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് മേലാണ് അണുനാശിനി പ്രയോഗിച്ചത്. ഇവരെ ബസുകളില്‍ കയറ്റുന്നതിന് മുന്‍പായിരുന്നു പൊലീസിന്റെ ക്രൂര നടപടി. 

'അമ്പതോളം വരുന്ന ഞങ്ങള്‍ ബസ് സ്റ്റാന്റില്‍ ബസുകള്‍ക്കും ഭക്ഷണത്തിനും വേണ്ടി കാത്തിരിക്കുയായിരുന്നു. അപ്പോഴാണ് ഒരുകൂട്ടം ആളുകള്‍ വന്ന് ഞങ്ങള്‍ക്ക് മേല്‍ അണുനാശിനി പ്രയോഗിച്ചത്. ഞങ്ങളെ ശുദ്ധീകരിക്കാന്‍ വന്നവരാണ് എന്നാണ് അവര്‍ പറഞ്ഞത്. സ്ത്രീകളും കുട്ടികളും പേടിച്ച് കരയുകയായിരുന്നു'- തൊഴിലാളിയായ മുഹമ്മദ് അഫ്‌സല്‍ പറയുന്നു. 

സോഡിയം ഹൈപ്പോക്ലോറൈസ് മിശ്രിതമാണ് തൊഴിലാളികള്‍ക്ക് മേല്‍ പ്രയോഗിച്ചത്. ഇത് പ്രയോഗിച്ചിന് പിന്നാലെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടുവെന്ന് തൊഴിലാളികള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''