ദേശീയം

'വിസ്മയകരം'; യോ​ഗ വീഡിയോ പങ്കിട്ട മോദിക്ക് നന്ദി പറഞ്ഞ് ഇവാൻക ട്രംപ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ യോഗയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്. തിങ്കളാഴ്ച യോഗ നിദ്രയുടെ വീഡിയോ പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. 

ഇപ്പോഴിതാ വീഡിയോ കണ്ട് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇവാൻക ട്രംപ്. ഇത് വിസ്മയിപ്പിക്കുന്നതാണ്. നന്ദി എന്നാണ് ഇവാങ്ക ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. 

ആഴ്ചയില്‍ രണ്ട് തവണ സമയം കിട്ടുന്നതിനനുസരിച്ച് യോഗ നിദ്ര പരിശീലിക്കാറുണ്ടെന്നാണ് മോദി ട്വീറ്റ് ചെയ്തത്. മനസിനെ ശാന്തമാക്കാനും സമ്മര്‍ദം അകറ്റാനും യോഗ നിദ്ര സഹായിക്കുമെന്നും മോദി കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് യോഗ നിദ്രയുടെ യൂട്യൂബ് ലിങ്കും അദ്ദേഹം പങ്കുവെച്ചു. 

21 ദിവസത്തെ ലോക്ഡൗണ്‍ കാലളവില്‍ ആരോഗ്യം പരിരക്ഷിക്കുന്നത് എങ്ങനെയാണെന്നതിന്റെ വീഡിയോകള്‍ പങ്കുവെക്കാമെന്ന് മന്‍ കി ബാത്ത് എന്ന റേഡിയോ പരിപാടിയില്‍ പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി