ദേശീയം

രാജ്യത്തെ 130 ജില്ലകള്‍ റെഡ്‌സോണില്‍ ; കേരളത്തിലെ രണ്ട് ജില്ലകളും കേന്ദ്ര പട്ടികയില്‍ ; 319 ജില്ലകള്‍ ഗ്രീന്‍സോണില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ പട്ടിക പ്രകാരം രാജ്യത്തെ 130 ജില്ലകള്‍ റെഡ് സോണിലാണ്. രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളും റെഡ് സോണിലാണ്. കേരളത്തില്‍ നിന്നും കോട്ടയവും കണ്ണൂരും കോവിഡ് തീവ്രബാധിത മേഖല (റെഡ് സോണ്‍) യില്‍ ഉള്‍പ്പെടുന്നു.

പ്രദാന മെട്രോപൊളിറ്റന്‍ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ് എന്നിവയാണ് തീവ്രബാധിത മേഖലയില്‍പ്പെട്ടത്. ഇവിടങ്ങളില്‍ ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നിന് ശേഷവും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൂചിപ്പിച്ചു.

ഉത്തര്‍പ്രദേശും മഹാരാഷ്ട്രയുമാണ് ഏറ്റവും കൂടുതല്‍ റെഡ് സോണുകളുള്ള സംസ്ഥാനങ്ങള്‍. യുപിയില്‍ 19 ഉം, മഹാരാഷ്ട്രയില്‍ 14 ഉം റെഡ് സോണുകളുണ്ട്. തമിഴ്‌നാട്ടില്‍ 12 ഉം റെഡ് സോണിലാണ്. അതേസമയം ഡല്‍ഹിയിലെ 11 ജില്ലകളും അതി തീവ്രബാധിത മേഖലകളാണ്.

രാജ്യത്തെ 319 ജില്ലകളാണ് ഗ്രീന്‍ സോണിലുള്ളത്. വയനാടും എറണാകുളവും ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ 284 ജില്ലകള്‍ ഓറഞ്ച് സോണിലും ഉള്‍പ്പെടുന്നു. കേരളത്തിലെ 10 ജില്ലകളും ഇതില്‍പ്പെടുന്നു. കേരളം നേരത്തെ ഗ്രീന്‍ സോണുകളെ എല്ലാം ഓറഞ്ച് സോണുകളാക്കി മാറ്റി നിയന്ത്രണം കര്‍ശനമാക്കിയിരുന്നു. ഇതില്‍ നിന്നും വിരുദ്ധമായി സംസ്ഥാനത്തെ രണ്ട് ജില്ലകളെ കേന്ദ്രപട്ടികയില്‍ ഗ്രീന്‍ സോണുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രീന്‍സോണുകളില്‍ നിയന്ത്രിതമായ രീതിയില്‍ പൊതുഗതാഗതം അടക്കം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?