ദേശീയം

ഹൃദ്യമായ സ്വീകരണം; പൊട്ടിക്കരഞ്ഞ് ഡോക്ടർ; അഭിമാനമെന്ന് മോദി; വീഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

കോവിഡിനെ രാജ്യത്ത് നിന്നു തുടച്ചു നീക്കാൻ ആഹോരാത്രം അധ്വാനിക്കുന്നവരാണ് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന ഒരുപറ്റം ആരോഗ്യ പ്രവർത്തകരുടെ സംഘം. സ്വജീവൻ പോലും നോക്കാതെ ജോലി ചെയ്യുന്ന അവർക്ക് അർഹിക്കുന്ന പരിഗണന കിട്ടാറുണ്ടോ എന്ന കാര്യം സംശയമാണ്. പലയിടങ്ങളിലും അവർക്ക് നേരെ ആക്രമണം പോലുമുണ്ടായി. അതിൽ നിന്ന് വ്യത്യസ്തമായ ഒരനുഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ വീഡിയോ പങ്കിട്ടു. 

കോവി‍ഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിൽ തീവ്ര പരിചരണ വാർഡിൽ ദിവസങ്ങളോളം ഡ്യൂട്ടി നോക്കി മടങ്ങിയ ഒരു വനിതാ ഡോക്ടറെ കുടുബാംഗങ്ങളും പരിസരവാസികളും സ്വീകരിക്കുന്നതാണ് വിഡിയോ. 20 ദിവസത്തെ ഇടവേളകളില്ലാത്ത സേവനത്തിനു ശേഷമാണ് ഡോക്ടർ വീട്ടിലേക്ക് തിരിച്ചെത്തുന്നത്. അവരുടെ കുടുംബവും പരിസരവാസികളും ചേർന്ന് പ്രിയപ്പെട്ട ഡോക്ടറെ സ്വീകരിക്കുന്ന രംഗം ഹൃദയസ്പർശിയാണ്. 

പ്ലക്കാർഡുകൾ പിടിച്ചും പുഷ്പങ്ങൾ വര്‍ഷിച്ചുമാണ്‌ ഡോക്ടറെ അവർ സ്വീകരിക്കുന്നത്. വീടിനു മുന്നിൽ തന്നെ വരവേൽക്കാനെത്തിയവരെ കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറയുന്നുണ്ട് ഡോക്ടർക്ക്. അവർ പൊട്ടിക്കരയുന്നതും ഒരു ബന്ധു ചേർത്തു പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നതും കാണാം.

‘ഇതുപോലെയുള്ള നിമിഷങ്ങൾ ഹൃദയത്തെ സന്തോഷം കൊണ്ടു നിറയ്ക്കും. ഇതാണ് ഇന്ത്യയുടെ ചൈതന്യം. നമ്മൾ സധൈര്യം കോവിഡിനെതിരെ പോരാടും. ആ പോരാട്ടത്തിന്റെ മുൻ‌നിരയിൽ‌ പ്രവർത്തിക്കുന്നവരെക്കുറിച്ച് നമ്മൾ എന്നും അഭിമാനം കൊള്ളും’– വീഡിയോ പങ്കിട്ട് മോദി ട്വിറ്ററിൽ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ