ദേശീയം

പൊതുമാപ്പ്‌ കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാം; വാഗ്‌ദാനവുമായി കുവൈത്ത്‌

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: പൊതുമാപ്പ്‌ കിട്ടിയ ഇന്ത്യക്കാരെയ സൗജന്യമായി നാട്ടിലേക്ക്‌ എത്തിക്കാന്‍ തയ്യാറാണെന്ന്‌ കുവൈത്ത്‌. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യയിലെ കുവൈത്ത്‌ എംബസി വിദേശകാര്യ മന്ത്രാലയത്തിന്‌ കത്ത്‌ നല്‍കി.

നേരത്തെ യുഎഇയും ഇത്തരമൊരു വാഗ്‌ദാനം മുന്‍പോട്ട്‌ വെച്ചിരുന്നു. ആയിരക്കണക്കിന്‌ മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ്‌ ലോക്ക്‌ഡൗണില്‍ കുവൈത്തിലടക്കം കുടുങ്ങി കിടക്കുന്നത്‌. കുവൈത്തില്‍ കോവിഡ്‌ ബാധിച്ചവരില്‍ പകുതിയിലേറെ പേരും ഇന്ത്യക്കാരാണെന്നാണ്‌ റിപ്പോര്‍ട്ട്‌.

ഇതുവരെ 4377 കോവിഡ്‌ കേസുകളാണ്‌ കുവൈത്തില്‍ സ്ഥിരീകരിച്ചത്‌. നിരവധി മലയാളികളും ഇവിടെ കോവിഡ്‌ ബാധിതരായുണ്ടെന്നാണ്‌ സൂചന. 30 പേര്‍ കോവിഡ്‌ ബാധിച്ച്‌ കുവൈത്തില്‍ മരിച്ചപ്പോള്‍ 1602 പേര്‍ കോവിഡില്‍ നിന്ന്‌ രോഗമുക്തി നേടി.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു