ദേശീയം

എട്ടു സംസ്ഥാനങ്ങളില്‍ മദ്യക്കടകള്‍ തുറന്നു; നീണ്ട ക്യൂ, സാമൂഹിക അകലം ഇല്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണിന്റെ മൂന്നാംഘട്ടത്തില്‍ അനുവദിച്ച ഇളവുകള്‍ അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ മദ്യക്കടകള്‍ തുറന്നു. മൂന്നാം ഘട്ടം ആരംഭിച്ച ഇന്ന്, നീണ്ട ഇടവേളയ്ക്ക് മദ്യക്കടകള്‍ തുറന്നപ്പോള്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

സാമൂഹിക അകലം അടക്കം വിവിധ നിയന്ത്രണങ്ങള്‍ പാലിച്ച് മദ്യശാലകള്‍ തുറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് എട്ടു സംസ്ഥാനങ്ങളിലാണ് മദ്യക്കടകള്‍ തുറന്നത്. അത്തരത്തില്‍ തുറന്ന കടകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 

30 ദിവസത്തിലേറെയായി മദ്യക്കടകള്‍ അടഞ്ഞു കിടക്കുകയാണ്. അതുകൊണ്ട് തന്നെ ഇന്ന് മദ്യക്കടകള്‍ തുറന്നപ്പോള്‍ നീണ്ട ക്യൂ ആണ് ദൃശ്യമായത്. ഛത്തീസ്ഗഡ്, കര്‍ണാടക എന്നി സംസ്ഥാനങ്ങളില്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സാമൂഹിക അകലം ഒന്നും പാലിക്കാതെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതാണ് ദൃശ്യങ്ങളിലുളളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ