ദേശീയം

എടിഎം കൗണ്ടറില്‍ കൂറ്റന്‍ പാമ്പ്, രക്ഷപ്പെടാനാവാതെ ക്യാമറയുടെ വിടവിലൂടെ മെഷീനുളളിലേക്ക് ( നടുക്കുന്ന വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: എടിഎം മെഷീനുളളിലേക്ക് പാമ്പ് നുഴഞ്ഞു കയറുന്നതിന്റെ വീഡിയോ വൈറല്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. പാമ്പിനെ ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ എടിഎം അടച്ചതിനാല്‍ മറ്റു ആപത്തുകള്‍ ഒന്നും ഉണ്ടായില്ല.

എടിഎമ്മില്‍ നിലത്ത് പാമ്പ് ഇഴയുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍. പിന്നീട് രക്ഷപ്പെടാന്‍ എല്ലാ വഴികളും നോക്കുകയാണ് പാമ്പ്. അവസാനം എടിഎം മെഷീന്റെ അടുത്ത് എത്തി. തുടര്‍ന്ന് മുകളിലേക്ക് ഇഴഞ്ഞു കയറി. പിന്നീട് ക്യാമറ സ്ഥാപിച്ചിരിക്കുന്ന ഭാഗത്തെ വിടവിലൂടെ നുഴഞ്ഞു കയറുകയാണ് പാമ്പ്. കുറെ നേരത്തെ പരിശ്രമത്തിന് ഒടുവില്‍ പാമ്പ് എടിഎം മെഷീനുളളിലേക്ക് കടക്കുന്നിടത്ത് വെച്ചാണ് വീഡിയോ അവസാനിക്കുന്നത്.

പാമ്പിനെ ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ എടിഎം അടച്ച് സുരക്ഷാ ഉറപ്പാക്കി. പാമ്പിനെ എടിഎം മെഷീനുളളില്‍ നിന്ന് പുറത്ത് എടുത്തോ എന്നതിനെ കുറിച്ച് വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍