ദേശീയം

അവതാരകന് പിന്നാലെ വീഡിയോ എഡിറ്ററിനും കോവിഡ്; ചാനലിലെ ജീവനക്കാരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  തമിഴ്‌നാട്ടില്‍ അവതാരകന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സ്വകാര്യ ന്യൂസ് ചാനലിലെ ജീവനക്കാരുടെ സാമ്പിളുകള്‍ സ്രവ പരിശോധനയ്ക്കായി അയച്ചു. അതിനിടെ അവതാരകനുമായി സമ്പര്‍ക്കം പുലര്‍ത്തിയ വീഡിയോ എഡിറ്ററിനും കൊറോണ വൈറസ് ബാധ കണ്ടെത്തി.

ചെന്നൈയിലെ ഏക്കത്തുത്തങ്കലില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ന്യൂസ് ചാനലിലെ അവതാരകനാണ് കോവിഡ് സ്ഥിരീകരിച്ചത്. അവതാരകനുമായും വീഡിയോ എഡിറ്ററുമായും സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരെയും കണ്ടെത്തി. സഹപ്രവര്‍ത്തകരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായും ചെന്നൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

സഹപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് കോവിഡ് ഉണ്ടെന്ന് സൂചന ഉണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി