ദേശീയം

'കേന്ദ്ര  ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കില്ല: പ്രചാരണം തളളി സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി  കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തളളി കേന്ദ്രസര്‍ക്കാര്‍. ജീവനക്കാരുടെ ശമ്പളത്തില്‍ 30 ശതമാനത്തിന്റെ വെട്ടിക്കുറവ് വരുത്തുമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇത് തളളി കൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് രംഗത്തുവന്നത്.

നേരത്തെ വര്‍ധിപ്പിച്ച ക്ഷാമബത്ത കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഒരുവര്‍ഷത്തേയ്ക്ക് മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശമ്പളം വെട്ടിക്കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.തസ്തികകള്‍ക്കനുസരിച്ച് കുറയ്ക്കുന്ന നിരക്കില്‍ വ്യത്യാസം വന്നേക്കും. ഗ്രൂപ്പ് ഡി, കോണ്‍ട്രാക്ട് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കില്ല എന്നിങ്ങനെയാണ് റിപ്പോര്‍ട്ടുകള്‍.

ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന ഒരു നിര്‍ദേശവും സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് ധനകാര്യമന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. തല്‍ക്കാലം ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഉദ്ദശമില്ലെന്നും ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍