ദേശീയം

ശ്രമിക് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍, 1700 പേരെ കയറ്റും; റെയില്‍വേയുടെ പുതിയ മാര്‍ഗനിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കുടിയേറ്റ തൊഴിലാളികളെ നാട്ടില്‍ എത്തിക്കുന്നതിന് പ്രത്യേക സര്‍വീസ് നടത്തുന്ന ശ്രമിക് ട്രെയിനുകളുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശം പുതുക്കി ഇന്ത്യന്‍ റെയില്‍വേ. കൂടുതല്‍ യാത്രക്കാരെ കയറ്റാന്‍ അനുവാദം നല്‍കിയും അധിക സ്റ്റോപ്പുകള്‍ക്ക് അനുമതി നല്‍കിയുമാണ് പുതുക്കിയ മാര്‍ഗനിര്‍ദേശം. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ നാട്ടില്‍ എത്തിക്കാന്‍ പ്രത്യേക ട്രെയിനായി കേരളവും ശ്രമം നടത്തുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കാണ് മുന്‍ഗണന. ആദ്യ ഘട്ടമെന്ന നിലയില്‍ ഡല്‍ഹിയില്‍ നിന്ന് ആരംഭിക്കുന്നവിധം സര്‍വീസ് നടത്തുന്നതിനുളള സാധ്യതയാണ് കേരളം തേടുന്നത്. 

നിലവില്‍ 1200 കുടിയേറ്റ തൊഴിലാളികളെ അവരവരുടെ നാട്ടില്‍ എത്തിക്കാനാണ് റെയില്‍വേ ശ്രമിക് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഇത് 1700 ആയി ഉയര്‍ത്താനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. അതായത് മുഴുവന്‍ സീറ്റിലും ആളെ കയറ്റുമെന്നാണ് മാര്‍ഗനിര്‍ദേശം പറയുന്നത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് എത്തേണ്ട സംസ്ഥാനത്ത് മൂന്ന് സ്റ്റോപ്പുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതാണ് മറ്റൊന്ന്. സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശപ്രകാരം അവസാന സ്റ്റോപ്പ് തീരുമാനിക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കുടിയേറ്റ തൊഴിലാളികളെ എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കുന്നതിന് കൂടുതല്‍ ട്രെയിനുകള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാനങ്ങളോട് റെയില്‍വേ ആവശ്യപ്പെട്ടു. ചില സംസ്ഥാനങ്ങള്‍ കുറച്ച് ട്രെയിനുകള്‍ക്ക് മാത്രം അനുമതി നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് റെയില്‍വേയുടെ ഇടപെടല്‍. കഴിഞ്ഞ ദിവസം കൂടുതല്‍ ട്രെയിനുകള്‍ക്ക് അനുമതി നല്‍കാന്‍ പശ്ചിമബംഗാളിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍