ദേശീയം

പാചകക്കാരന്‌ കോവിഡ് സ്ഥിരീകരിച്ചു; സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറന്റീനില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ ജഡ്ജിയും കുടുംബവും ക്വാറന്റീനില്‍. ഔദ്യോഗിക വസതിയിലെ പാചകക്കാരന്‌ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറന്റീനില്‍ പ്രവേശിച്ചത്. ജഡ്ജിയുടെ വസതിയിലെ മറ്റ് സ്റ്റാഫ് അംഗങ്ങളും ക്വാറന്റീനില്‍ പ്രവേശിച്ചിട്ടുണ്ട്. 

മെയ് ഏഴ് മുതല്‍ പാചകക്കാരന്‍ അവധിയിലായിരുന്നു. ഈ കാലയളവില്‍ ആണ് കോവിഡ് പിടിപെട്ടത് എന്നാണ് ആരോഗ്യ വകുപ്പിന്റെ സംശയം. ഇയാളുടെ ഭാര്യക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ചയാണ്‌ പാചകക്കാരന് കോവിഡ് സ്ഥിരീകരിച്ചത്.  മുന്‍കരുതല്‍ എന്ന നിലയിലാണ് ജഡ്ജിയും കുടുംബവും ക്വാറന്റീനില്‍ പ്രവേശിച്ചത് എന്ന് സുപ്രീംകോടതി വൃത്തങ്ങള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്