ദേശീയം

ഉംപുണ്‍ ചുഴലിക്കാറ്റ് :  രാമേശ്വരത്ത് കനത്ത മഴയും കാറ്റും ; 50 ബോട്ടുകള്‍ നശിച്ചു  

സമകാലിക മലയാളം ഡെസ്ക്

രാമേശ്വരം : ഉംപുണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. കാറ്റിനെ തുടര്‍ന്ന് തീരത്ത് കെട്ടിയിട്ടിരുന്ന 50 ഓളം മല്‍സ്യബന്ധനബോട്ടുകള്‍ നശിച്ചു. 

കൊടുങ്കാറ്റിനെത്തുടര്‍ന്ന് ബോട്ടുകള്‍ കൂട്ടിയിടിച്ചാണ് നാശം സംഭവിച്ചത്. പ്രദേശത്ത് ഇന്നലെ രാത്രി കനത്ത മഴയും ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടായിരുന്നു. തീരദേശത്തെ നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി നാട്ടുകാര്‍ പറഞ്ഞു. 

ഉംപുണ്‍ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ രാമേശ്വരത്ത് അതീവ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം