ദേശീയം

കര്‍ണാടകയില്‍ ബസ്, ട്രെയിന്‍ സര്‍വീസിന് അനുമതി; ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: നാലാംഘട്ട ലോക്ക് ഡൗണ്‍ കാലയളവില്‍ കര്‍ണാടകയില്‍ ബസ്, ട്രെയിന്‍ സര്‍വീസിന് അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. സംസ്ഥാനത്തിന് അകത്തു മാത്രമായിരിക്കും സര്‍വീസെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും സര്‍വീസിന് അനുമതി നല്‍കും. സംസ്ഥാനത്തിന് അകത്ത് സര്‍വീസ് നടത്തുന്ന ട്രെിയിനുകളും സര്‍വീസ് നടത്തുമെന്ന് യെഡിയൂരപ്പ പറഞ്ഞു.

സംസ്ഥാനത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. ഹോട്ട് സ്‌പോട്ടുകളില്‍ മാത്രമായിരിക്കും കര്‍ശന നിയന്ത്രണങ്ങള്‍. മറ്റിടങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെല്ലാം അനുവദിക്കും. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്നും യെഡിയൂരപ്പ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്