ദേശീയം

കേരളത്തെ മാതൃകയാക്കണമെന്ന് ഹര്‍ജി; എതിര്‍പ്പുമായി മഹാരാഷ്ട്രാ സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

നാഗ്പുര്‍: കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ മാതൃകയാക്കണമെന്ന ആവശ്യത്തെ ഹൈക്കോടതിയില്‍ എതിര്‍ത്ത് മഹാരാഷ്ട്രാ സര്‍ക്കാര്‍. കോവിഡിനെ പ്രതിരോധിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളാണ് സംസ്ഥാനം പിന്തുടരുന്നതെന്നും മഹാരാഷ്ടാ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കോവിഡ് പ്രതിരോധത്തില്‍ കേരള മാതൃക പിന്തുടാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചാണ് പരിഗണിച്ചത്. കേരളത്തിന്റേതിനു സമാനമായ കേസുകളാണ് തുടക്കത്തില്‍ മഹാരാഷ്ട്രയിലും ഉണ്ടായിരുന്നതെന്നും കേരളം ഫലപ്രദമായി രോഗവ്യാപനം പ്രതിരോധിച്ചപ്പോള്‍ മഹാരാഷ്്ട്രയില്‍ കേസുകള്‍ വര്‍ധിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. 

കേന്ദ്ര നിര്‍ദേശം മാനിച്ചുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് സര്‍്ക്കാര്‍ കോടതിയെ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശകള്‍ അനുസരിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് കേന്ദ്രം പുറപ്പെടുവിക്കുന്നത്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും സാഹചര്യം വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ അനാവശ്യമായ ഹര്‍ജിയാണിത്. ഇതു തള്ളണമെന്ന് സര്‍ക്കാര്‍ കോടതിയല്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍