ദേശീയം

കോവിഡിൽ നിന്നും സുഖം പ്രാപിച്ച് നിയമസഭാം​ഗം വീട്ടിലെത്തി ; പാമ്പു കടിയേറ്റ് വീണ്ടും ആശുപത്രിയിലായി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോ​വി​ഡ്-19 ​ൽ​നി​ന്ന് സു​ഖം പ്രാ​പി​ച്ച് വീ​ട്ടിലെത്തിയ നിയമസഭാം​ഗം പാമ്പു കടിയേറ്റ് വീണ്ടും ആശുപത്രിയിലായി. മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ കൗ​ൺ​സി​ൽ അം​ഗമാണ്  പാ​മ്പു​ക​ടി​യേ​റ്റ് വീ​ണ്ടും ആ​ശു​പ​ത്രി​യിലായത്. താ​നെ​യി​ൽ​നി​ന്നു​ള്ള ശി​വ​സേ​ന അം​ഗ​ത്തി​നാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്. 

ക​ഴി​ഞ്ഞ എ​ട്ടാം തീ​യ​തി​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചത്. രോ​ഗം ഭേ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ആ​ശു​പ​ത്രി വി​ട്ട അ​ദ്ദേ​ഹം യേ​യൂ​രി​ലെ ബം​ഗ്ലാ​വി​ലേ​ക്ക് മടങ്ങി. 

എ​ന്നാ​ൽ കഴിഞ്ഞദിവസം വീ​ടി​നു പു​റ​ത്തു​വ​ച്ച് അ​ദ്ദേ​ഹ​ത്തി​ന് പാ​മ്പു​ക​ടി​യേ​ൽ‌​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് മു​ലു​ന്ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ 
വീണ്ടും പ്ര​വേ​ശി​പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ‌​ട്ടുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍