ദേശീയം

ഒറ്റദിനം 5000 ലേറെ പേര്‍ക്ക് രോഗബാധ, 157 മരണം ; കോവിഡ് ബാധിതരുടെ എണ്ണം 96,000 കടന്നു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധയില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 5242 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം 5000 ലേറെ കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത് രാജ്യത്ത് ഇതാദ്യമായാണ്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 96,169 ആയി ഉയര്‍ന്നു. 

ഇന്നലെ മാത്രം 157 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ മരണം മൂവായിരം കടന്നു. മരണസംഖ്യ 3029ആയി. മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. മുംബൈയില്‍ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 20,000ലെത്തി. 

തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയിട്ടുണ്ട്. മെയ് 31 വരെയാണ് നാലാംഘട്ട ലോക്ക്ഡൗണ്‍ നീട്ടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ