ദേശീയം

കോവിഡ് മാനദണ്ഡം പരിഷ്‌കരിച്ച് ഐസിഎംആര്‍; 14 ദിവസത്തിനുള്ളില്‍ നാട്ടിലെത്തിയവരെ പരിശോധിക്കണം; മാര്‍ഗരേഖ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കോവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി ഐസിഎംആര്‍. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തിലേക്ക് അടുക്കുന്ന സാഹചര്യത്തിലാണ് നടപടി. 14 ദിവസത്തിനകം വിദേശത്തുനിന്നെത്തിയവരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നതുള്‍പ്പെടെ ഒന്‍പത് നിര്‍ദേശങ്ങളാണ് മാര്‍ഗരേഖയില്‍ ഉള്ളത്

രോഗനിര്‍ണയം വേഗത്തിലാക്കുന്നതിനായാണ് ഐസിഎംആര്‍ പരിഷ്‌കരിച്ച മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവര്‍ക്കും പരിശോധന വേണം. ഹോട്ട്‌സ്‌പോട്ടുകൡ പരിപൂര്‍ണമായി പരിശോധന അനുവദിക്കണം. 14 ദിവസത്തിനുള്ളില്‍ വിദേശത്തുനിന്നെത്തിയവരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. 

പനിയും ചുമയുമായി ആശുപത്രിയിലെത്തുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണ്. റെഡ്‌സോണുകളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഹൈറിസ്‌ക് രോഗികളുമായി ഇടപെട്ടവര്‍ക്കും ശ്വാസകോശസംബന്ധമായവര്‍ക്കും കോവിഡ് പരിശോധന നടത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ