ദേശീയം

കോവിഡ് ആശുപത്രിയില്‍ ഫാന്‍ പൊട്ടി ഡോക്ടറുടെ തലയില്‍ വീണു; പരുക്ക്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയില്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ ഫാന്‍ ഇളകി വീണ് ഡോക്ടര്‍ക്കു പരുക്ക്. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള നായര്‍ ആശുപത്രിയിലാണ് സംഭവം. ഇരുപത്തിയാറുകാരനായ ഡോക്ടര്‍ ചികിത്സയിലാണ്.

ഇന്നലെ വൈകിട്ടാണ് സംഭവം. ആശുപത്രിയിലെ പന്ത്രണ്ടാം നമ്പര്‍ വാര്‍ഡിലെ സീലിങ് ഫാന്‍ പൊട്ടി ഡോക്ടറുടെ തലയില്‍ വീഴുകയായിരുന്നു. ഡോക്ടറുടെ പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാസമാണ് നായര്‍ ആശുപത്രിയെ കോവിഡ് പരിചരണ കേന്ദ്രമാക്കി മാറ്റിയത്. ഇവിടെയുള്ള മറ്റു രോഗികളെയെല്ലാം മറ്റ് ആശുപത്രികളിലേക്കു മാറ്റിയിരുന്നു. 

കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതായി ധൃതിപിടിച്ച് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. വേണ്ടത്ര പരിശോധനയില്ലാതെ വാര്‍ഡ് തുറന്നുകൊടുത്തതാണ് അപകടത്തിനു കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍