ദേശീയം

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ 41,642; മരണം 1,454; ഇന്ന് 2, 345 വൈറസ് ബാധിതര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 41,000 കടന്നു. ഇന്ന് സംസ്ഥാനത്ത് 2,345 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 41, 642 ആയി. 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 64 പേരാണ്. മരണസംഖ്യ 1,454 ആയതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മുംബൈയില്‍ രോഗികളുടെ എണ്ണത്തില്‍ ഇന്ന് റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. 1,372 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 23, 935 ആയി. 41 പേരാണ് ഇന്ന് മരിച്ചത്. മരണസംഖ്യ 841 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ദിനം പ്രതി രണ്ടായിരത്തിലേറെ പേര്‍ക്കാണ് വൈറസ് ബാധ ഉണ്ടാകുന്നത്. 

ധാരാവിയില്‍ ഇന്ന് 47 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ധാരാവയില്‍ കോവിഡ് ബാധിതര്‍  1,425 ആയി. രാജ്യത്ത് ഏറ്റവും കുടുതല്‍ രോഗബാധിതര്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം