ദേശീയം

മുഖാവരണം ധരിച്ച് വീട്ടില്‍ അതിക്രമിച്ചു കയറി, ബാല്‍ക്കണിയില്‍ വീഡിയോ കണ്ടുകൊണ്ടിരുന്ന യുവതിയെ ബലാത്സംഗം ചെയ്തു, കൊല്ലാന്‍ ശ്രമിച്ചു; അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ലോക്ക്ഡൗണിനിടെ, രാജ്യതലസ്ഥാനത്ത് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 23 കാരന്‍ പിടിയില്‍. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ സോനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഡല്‍ഹിയിലെ ജംഗ്പുരയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ ബാല്‍ക്കണിയില്‍ ഫോണില്‍ യുവതി വീഡിയോ കണ്ടു കൊണ്ടുനില്‍ക്കുമ്പോഴാണ് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറിയത്. തന്നെ ആക്രമിച്ച യുവാവ് കയ്യിലുളള വിലപിടിപ്പുളള വസ്തുക്കള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. എടിഎം കാര്‍ഡും പിന്‍ നമ്പറും ആവശ്യപ്പെട്ടെങ്കിലും വിവരങ്ങള്‍ കൈമാറാന്‍ യുവതി തയ്യാറായില്ല. പ്രകോപിതനായ പ്രതി തന്നെ മര്‍ദ്ദിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് തന്നെ കീഴ്‌പ്പെടുത്തിയ പ്രതി, തനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതായും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അതിനിടെ തന്നെ ശ്വാസംമുട്ടിച്ച് കൊല്ലാനും ശ്രമിച്ചു. ഒച്ച ഉണ്ടാക്കി ആളെ കൂട്ടാന്‍ ശ്രമിച്ചതോടെ, പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. 

പ്രതി മുഖാവരണം ധരിച്ചിരുന്നതിനാല്‍ യുവതിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ല. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബലാത്സംഗം, അതിക്രമിച്ച് കയറല്‍, ആക്രമണം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ സോനുവിനെതിരെ ചുമത്തിയതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍