ദേശീയം

ഒറ്റദിവസം 7000 ഓളം പേര്‍ക്ക് കോവിഡ് ; മരണം 4000 കവിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ആശങ്കാജനകമായി വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 6977 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,38,845 ആയി ഉയര്‍ന്നു.

കഴിഞ്ഞദിവസം മാത്രം 154 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് മൂലം ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 4021 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ലോകത്താകെ രോഗബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 54,97,650 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും വന്‍തോതില്‍ വര്‍ധിക്കുകയാണ്. 3,46,675 പേര്‍ രോഗം ബാധിച്ച് ഇതുവരെ മരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,635 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1928 പേര്‍ മരിക്കുകയും ചെയ്തു.

ചികില്‍സയിലുള്ള രോഗികളില്‍ 53,223 പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. ഇതുവരെ 23,01,970 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. രോഗബാധ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത രാജ്യം അമേരിക്കയാണ്. നിലവില്‍ 16,86,436 പേരിലാണ് അവിടെ രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 9632 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

രോഗബാധിതര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ബ്രസീലിനാണ്. 3,63,618 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ ഇവിടെ 5350 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.   മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ 3,44,481 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന