ദേശീയം

തമിഴ്‌നാട്ടില്‍ പുതുതായി 817 പേര്‍ക്ക് കോവിഡ്; കൊറോണ ബാധിതരുടെ എണ്ണം 18,000 കടന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 817 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 567 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ ആറുപേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ സംസ്ഥാനത്ത് 18545 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 133 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 9909 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അസമില്‍ 60 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 774 ആയി. 62 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ നാലുപേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായതായും അസം സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് 1,51,767 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 64,426 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ രോഗമുക്തി നേടുന്നവരുടെ തോത് 42.4 ശതമാനമായി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്തിന്റെ ശരാശരി മരണനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ മരണനിരക്ക് കുറവാണ്. ഇന്ത്യയില്‍ മരണനിരക്ക് 2.86 ശതമാനമാണ്. ലോക ശരാശരി 6.36 ശതമാനമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി