ദേശീയം

രാവിലെ പാര്‍ക്കുകള്‍ തുറക്കാം; നിര്‍ദേശവുമായി യോഗി ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നോ: രാവിലെ സംസ്ഥാനത്തെ പാര്‍ക്കുകള്‍ തുറക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയതായി ചീഫ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അശ്വതി. പാര്‍ക്കുകള്‍ തുറക്കന്ന കാര്യത്തില്‍ ഇന്ന് തന്നെ തീരുമാനമെടുക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

രാവിലെ  സംസ്ഥാനത്തൊട്ടാകെയുള്ള പാര്‍ക്കുകള്‍ തുറക്കാമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചതെന്നും അതിനാല്‍, ഇന്ന് തന്നെ പാര്‍ക്കുകള്‍ തുറക്കുന്നതിനുള്ള സമയത്തിന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. പാര്‍ക്കുകളില്‍ സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടയുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അവര്‍ പറഞ്ഞു. 

സംസ്ഥാനത്തെ ഓഫീസുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, വ്യവസായ മേഖലകള്‍ തുടങ്ങി എല്ലാം പ്രധാനപ്പെട്ട മേഖലകളിലും പട്രോളിങ് ശക്തിപ്പെടുത്തും. ടാക്‌സികളില്‍ രണ്ട് യാത്രക്കാര്‍ക്ക് മാത്രമെ അനുവദിക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു. 17 ലക്ഷം തൊഴിലാളികളാണ് 1265 ട്രെയിനുകളിലായി നാട്ടില്‍ മടങ്ങിയെത്തിയത്. സംസ്ഥാനത്ത് പുതുതായി 229 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും രോഗികളുടെ എണ്ണം 6724 ആയെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു