ദേശീയം

ഹോട്ട്‌സ്‌പോട്ടില്‍ നിന്നെത്തി; ഉടമയ്‌ക്കൊപ്പം കുതിരയും ക്വാറന്റൈനില്‍

സമകാലിക മലയാളം ഡെസ്ക്


ശ്രീനഗര്‍: കോവിഡ് ഹോട്ട്‌സ്‌പോട്ടില്‍നിന്നെത്തിയ കുതിരയേയും ഉടമസ്ഥനൊപ്പം ക്വാറന്റൈന്‍ ചെയ്ത് അധികൃതര്‍. കശ്മീരിലെ രജൗരിയിലാണ് സംഭവം. 

ഹോട്ട്‌സ്‌പോട്ടായ ഷോപ്പിയാനില്‍നിന്നു തിരിച്ചെത്തിയതാണ് കുതിരയുടെ ഉടമസ്ഥന്‍. ഹോട്ട്‌സ്‌പോട്ട് ആയതിനാല്‍ ഏഴ് ദിവസം ഇദ്ദേഹത്തോട് അധികൃതര്‍ ഒരുക്കിയ സ്ഥലത്ത് ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചു. ഒപ്പം ഇദ്ദേഹത്തിന്റെ വളര്‍ത്തുമൃഗത്തേയും ഹോം ക്വാറന്റീനില്‍ ആക്കുകയായിരുന്നു. 

മൃഗങ്ങളിലെ രോഗവ്യാപനത്തെക്കുറിച്ച് പ്രതിരോധത്തെക്കുറിച്ചും കൃത്യമായ നിര്‍ദേശങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല, എന്നാല്‍ കുതിരയേയും 28 ദിവസം ക്വാറന്റീന്‍ ചെയ്യാനാണ് തീരുമാനം. ഉടമസ്ഥനും കുതിരയ്ക്കും നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ലെന്നും മൃഗങ്ങളിലും മനുഷ്യരിലും കോവിഡ് വൈറസ് ഘടന വ്യത്യസ്തമാണെന്നും മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍