ദേശീയം

കോവിഡ് കേസുകളില്‍ 70 ശതമാനവും 13 നഗരങ്ങളില്‍, തമിഴ്‌നാട്ടില്‍ നിന്ന് മൂന്ന്; 24 മണിക്കൂറിനിടെ രാജ്യത്ത് 3266 പേര്‍ രോഗമുക്തി നേടി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകളില്‍ 70 ശതമാനവും 13 നഗരങ്ങളില്‍ നിന്നുമെന്ന് കേന്ദ്രസര്‍ക്കാര്‍. മുംബൈ ഉള്‍പ്പെടെയുളള ഈ നഗരങ്ങളെ അതീവ ജാഗ്രത വേണ്ട പ്രദേശങ്ങളായാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നത്.

മുംബൈയ്ക്ക് പുറമേ ചെന്നൈ, ഡല്‍ഹി, അഹമ്മദാബാദ്, താനെ, പുനെ, ഹൈദരാബാദ്, കൊല്‍ക്കത്ത, ജയ്പൂര്‍, ജോദ്പൂര്‍, ചെങ്കല്‍പ്പെട്ട്, തിരുവളളൂര്‍ എന്നിവയാണ് കോവിഡ് രോഗവ്യാപനം കൂടിയ മറ്റു നഗരങ്ങള്‍. നിലവില്‍ രാജ്യത്ത് 86110 പേരാണ് കോവിഡ് സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 

നിലവില്‍ 67691 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3266 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം 42.75 ശതമാനമായി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകല്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ