ദേശീയം

ട്രംപിന്റെ വാഗ്ദാനം തളളി ചൈന; ഇന്ത്യയുമായുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൂന്നാമതൊരു കക്ഷിയുടെ ആവശ്യമില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുമായുളള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥ ശ്രമം നടത്താന്‍ വീണ്ടും സന്നദ്ധത അറിയിച്ചു കൊണ്ടുളള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം ചൈന തളളി. ഇരു രാജ്യങ്ങളും തമ്മിലുളള ഭിന്നതകള്‍ പരിഹരിക്കാന്‍ മൂന്നാമതൊരു കക്ഷിയുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അമേരിക്ക മുന്നോട്ടുവെച്ച ഓഫര്‍ ചൈന തളളിയത്.

കോവിഡ് വ്യാപനം തുടരുന്നതിനിടെ, കഴിഞ്ഞ ദിവസം ചൈന നിയന്ത്രണരേഖയില്‍ സൈനികരെ വിന്യസിച്ച് പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുളള സംഘര്‍ഷ സാധ്യത വര്‍ധിച്ച പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഇടപെടല്‍. ഇരുരാജ്യങ്ങളും തമ്മിലുളള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥ ശ്രമം നടത്താന്‍ തയ്യാറാണെന്ന് തുടര്‍ച്ചയായ ദിവസങ്ങളിലാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് ഇന്ത്യ മറുപടി നല്‍കിയതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.

അതിര്‍ത്തി തര്‍ക്കം സമാധാനപരമായി പരിഹരിക്കുന്നതിന് ചൈനയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് ഇന്ത്യയുടെ മറുപടി. പാകിസ്ഥാനുമായുളള കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനും മധ്യസ്ഥ ശ്രമം നടത്താന്‍ അമേരിക്ക സന്നദ്ധത അറിയിച്ചിരുന്നു. ഇത് ഇന്ത്യ നിരസിച്ചതിന് പിന്നാലെയാണ് ചൈനയുമായുളള അതിര്‍ത്തി തര്‍ക്കത്തിലും മധ്യസ്ഥ ശ്രമം നടത്താന്‍ തയ്യാറാണെന്ന് അമേരിക്ക അറിയിച്ചത്. അതിര്‍ത്തി തര്‍ക്കം സമാധാനപരമായി പരിഹരിക്കുന്നതിന് ചൈനയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന നയതന്ത്ര ചാരുതയോടെയുളള മറുപടിയാണ് ഇന്ത്യ നല്‍കിയത്.

ഇതിന് പിന്നാലെയാണ് അമേരിക്കന്‍ ഓഫര്‍ തളളി കൊണ്ടുളള ചൈനയുടെ പ്രതികരണം പുറത്തുവന്നത്. ഇന്ത്യയുമായുളള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് പ്രത്യേകമായ സംവിധാനം നിലനില്‍ക്കുന്നതായി ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. ഇരുരാജ്യങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്നതിനും സജ്ജീകരണങ്ങള്‍ ഉണ്ട്. ചര്‍ച്ചകളിലൂടെ ഇന്ത്യയുമായുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാജ്യം പ്രാപ്തമാണെന്നും ചൈന അറിയിച്ചു.  ഇതിന് മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും അമേരിക്കയെ ഉദ്ദേശിച്ച് ചൈന വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി