ദേശീയം

24 മണിക്കൂറിനിടെ 11,264പേര്‍ ആശുപത്രി വിട്ടു, രോഗമുക്തി 47.40 ശതമാനമായി ഉയര്‍ന്നു; ആശ്വാസ കണക്കുകളുമായി കേന്ദ്രസര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 11,264 കോവിഡ് ബാധിതര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി കേന്ദ്രസര്‍ക്കാര്‍. ഇത് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നതിന്റെ സൂചനയാണെന്നും ആശ്വാസം നല്‍കുന്ന കണക്കാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.ഒറ്റദിവസം തന്നെ ഇത്രയുമധികം പേര്‍ രോഗമുക്തി നേടുന്നത് ഇതാദ്യമായാണ്.

കൂടുതല്‍ പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതോടെ, രോഗമുക്തി നേടുന്നവരുടെ തോത് 47.40 ശതമാനമായി ഉയര്‍ന്നതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഒറ്റദിവസം കൊണ്ട് കോവിഡ് സ്ഥിരീകരിച്ചവരില്‍ രോഗമുക്തി നേടുന്നവരുടെ തോതില്‍ 4.51 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നിലവില്‍ രോഗമുക്തി നേടി ആശുപത്രി വിട്ട രോഗികളുടെ എണ്ണം 82,369 ആയി ഉയര്‍ന്നു. 

ഇതോടെ രാജ്യത്ത് ചികിത്സയിലുളളവരുടെ എണ്ണത്തില്‍ കുറവുണ്ടായതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. 89,987ല്‍ നിന്നും 86,422 ആയി കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം താഴ്ന്നു. മെയ് 29 ലെ കണക്കനുസരിച്ചാണ് ഈ താരതമ്യം. രോഗികളുടെ എണ്ണം ഇരട്ടിയാകുന്ന ദിവസങ്ങളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 13.3 ദിവസത്തില്‍ നിന്ന് 14 ദിവസമായാണ് ഉയര്‍ന്നത്. എന്നാല്‍ മൂന്നു ദിവസം കൊണ്ട് ഇത് 15.4 ആയി ഉയര്‍ന്നതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

മരണനിരക്ക് കുറവാണ്. ലോക ശരാശരിയെ അപേക്ഷിച്ച് ഇന്ത്യയില്‍ മരണനിരക്ക് 2.86 ശതമാനമാണ്. ഇത് ലോകരാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്കാണെന്നും കേന്ദ്രസര്‍ക്കാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍