ദേശീയം

ഒറ്റദിവസം 8000 ഓളം പേര്‍ ; 265 മരണം ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കാജനകമായ വിധം രൂക്ഷമാകുന്നു. രാജ്യത്ത് ഇന്നലെ മാത്രം 7964 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,73,763 ആയി ഉയര്‍ന്നു.

രാജ്യത്ത് 24 മണിക്കൂറിനിടെ 265 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4971 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിക്കുന്നതും ഇന്നലെയാണ്.

വ്യാഴാഴ്ച കോവിഡ് മരണം 200 കടന്നിരുന്നു. തുടര്‍ച്ചയായ രണ്ടാംദിനമാണ് കോവിഡ് രോഗബാധിതരുടെ എണ്ണം 7000 കടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി 6000 ന് മുകളില്‍ ആളുകളിലാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലെല്ലാം രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. തെലങ്കാനയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 169 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ നാലുപേര്‍ മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി