ദേശീയം

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 299 പേര്‍ക്ക് കോവിഡ്; ഡല്‍ഹിയില്‍ കൊറോണ ബാധിതരുടെ എണ്ണം 20,000ലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 299 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3221 ആയി. 51 പേര്‍ക്കാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇന്ന് മാത്രം രണ്ടുപേരാണ് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഇന്നുമാത്രം 221 പേര്‍ കൂടി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മുക്തി നേടിയവരുടെ എണ്ണം 1218 ആയി. 1950 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 

ഡല്‍ഹിയില്‍ ഇന്ന് 1295 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 13 പേര്‍ക്ക് കൂടി കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായി ഡല്‍ഹി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 19844 ആയി. 473 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഡല്‍ഹിയില്‍ മരിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''