ദേശീയം

'നവംബര്‍ 30 വരെ സ്‌കൂളുകള്‍ തുറക്കരുത്', പ്രചരിക്കുന്ന ഉത്തരവിന്റെ സത്യാവസ്ഥ ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടിരിക്കുകയാണ് കേന്ദ്രം. എന്നാല്‍ നവംബര്‍ 30 വരെ സ്‌കൂളുകള്‍ അടഞ്ഞുകിടക്കണം എന്ന നിര്‍ദേശമടങ്ങിയ ഒരു ഉത്തരവ് ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത് വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുകാണ് പ്രസ് ഇന്‍ഫര്‍മേഷണ്‍ ബ്യൂറോ (പിഐബി).

വ്യാജ ഉത്തരവ് ട്വിറ്ററില്‍ പങ്കുവച്ച് യഥാര്‍ത്ഥ വസ്തുത ആളുകളിലേക്കെത്തിക്കുകയായിരുന്നു പിഐബി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശമെന്ന് തോന്നുന്ന തരത്തിലാണ് വ്യാജ ഓര്‍ഡര്‍ പ്രചരിപ്പിച്ചത്. ഇത് തെറ്റായ ഉള്ളടമാണെന്നും സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്നും പിഐബി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന