ദേശീയം

'കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചെയ്യണം'; ബിജെപി വേദിയില്‍ ജ്യോതിരാദിത്യ സിന്ധ്യ, ഏറ്റെടുത്ത് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നാക്കു പിഴച്ച ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ വീഡിയോ പ്രചാരണായുധമാക്കി കോണ്‍ഗ്രസ്. 
ബിജെപി സ്ഥാനാര്‍ഥിക്കായി വോട്ട് ചോദിക്കുന്നതിനിടെയാണ് സിന്ധ്യയുടെ നാക്കു പിഴച്ചത്. ബിജെപി വേദിയില്‍ വെച്ച് കോണ്‍ഗ്രസ് ചിഹ്നമായ കൈപ്പത്തിക്ക് വോട്ട് ചെയ്യണം എന്നായിരുന്നു സിന്ധ്യയുടെ ആഹ്വാനം. മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെപി നേതാവിന് അബദ്ധം പറ്റിയത്. 

ദാബ്രയിലെ പ്രചാരണ റാലിക്കിടെയായിരുന്നു സംഭവം. ബിജെപി സ്ഥാനാര്‍ത്ഥി ഇമ്രതി ദേവിക്കായി വോട്ട് തേടാനാണ് സിന്ധ്യ വന്നത്. ജനങ്ങളെ ആവേശത്തില്‍ അഭിസംബോധന ചെയ്യുകയായിരുന്നു സിന്ധ്യ. 'നവംബര്‍ 3ന് കൈപ്പത്തി ചിഹ്നം അമര്‍ത്തി കോണ്‍ഗ്രസിന്..' എന്ന് പറഞ്ഞപ്പോഴേക്കും പറ്റിപ്പോയ അബദ്ധം സിന്ധ്യ തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ സിന്ധ്യ സ്വയം തിരുത്തി. താമര ചിഹ്നത്തില്‍ വോട്ട് ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുതരൂ എന്ന് പറഞ്ഞു.

സിന്ധ്യയുടെ നാക്കുപിഴ കോണ്‍ഗ്രസ് ആയുധമാക്കി 'സിന്ധ്യാജീ, മധ്യപ്രദേശിലെ ജനങ്ങള്‍ നവംബര്‍ 3ന് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യുമെന്ന് നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു'- കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍