ദേശീയം

പെണ്‍മക്കള്‍ കുളിക്കുന്നത് എന്നും ഒളിഞ്ഞുനോക്കും, 11കാരിയെ പീഡിപ്പിച്ച് കൊന്നു; ഉപദ്രവം സഹിക്കാനാവാതെ ഭാര്യയും കുട്ടികളും 50കാരനെ കഴുത്തുഞെരിച്ച് കൊന്നു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: മദ്യപിച്ച് നിരന്തരം ഉപദ്രവിക്കുന്ന 50കാരനെ ഭാര്യയും രണ്ട് പെണ്‍മക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. ഭര്‍ത്താവിന്റെ ശല്യം സഹിക്കാനാവാതെ ഭാര്യ നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസില്‍ നിന്ന് സഹായം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രകോപനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ച ഉത്തര്‍പ്രദേശ് നോയിഡയിലാണ് നാടിനെ നടുക്കിയ സംഭവം. മോര്‍ന ബസ് സ്റ്റാന്‍ഡിന് പിന്നിലുള്ള പാര്‍ക്കില്‍ ഫൈബര്‍ ഷീറ്റില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കഴുത്തുഞെരിച്ചാണ് കൊന്നതെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന്് ഭാര്യയെയും മക്കളെയും ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. 

50കാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വര്‍ഷങ്ങളായി ഭര്‍ത്താവില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വിവരിക്കവേ, ഭാര്യ മൊഴി നല്‍കി. 14ഉം 16 ഉം വയസ്സുള്ള പെണ്‍മക്കളുടെ സ്ത്രീത്വത്തെ പതിവായി ഭര്‍ത്താവ് അപമാനിച്ചതായി ഭാര്യ ആരോപിക്കുന്നു. പെണ്‍കുട്ടികള്‍ കുളിക്കുന്നത് 50കാരന്‍ പതിവായി ബാത്ത്‌റൂമില്‍ ഒളിഞ്ഞുനോക്കാറുണ്ടെന്നും ഭാര്യയുടെ മൊഴിയില്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ മറ്റൊരു മകളെ 11 വയസ്സുള്ളപ്പോള്‍ ബലാത്സംഗം ചെയ്ത് കൊന്നത് 50കാരനാണെന്നും ഭാര്യ വെളിപ്പെടുത്തി. ഭയം കൊണ്ടും നാണക്കേട് മൂലവുമാണ് ഇക്കാര്യം ഇത്രയും നാളും പുറത്തുപറയാതിരുന്നതെന്നും 42 കാരി പറഞ്ഞു.

25 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. മദ്യപാനത്തിന് അടിമയായ ഭര്‍ത്താവ് സ്ഥിരമായി മര്‍ദ്ദിക്കാറുണ്ട്. ഒരിക്കല്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതായും 42കാരി മൊഴി നല്‍കി.  ഭര്‍ത്താവിന്റെ നിരന്തരമായുള്ള ഉപദ്രവം സഹിക്കാന്‍ വയ്യാതായതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചത്. ഭര്‍ത്താവിനെതിരെ പൊലീസില്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി