ദേശീയം

'നിരന്തരം ശല്യം ചെയ്യുന്നു'; യുപിയില്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെ വളഞ്ഞിട്ട് മര്‍ദിച്ച് യുവതികള്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: നിരന്തരം ശല്യംചെയ്യുന്നുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ജലാവ് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ അനൂജ് മിശ്രയെ രണ്ട് യുവതികള്‍ ചേര്‍ന്ന് മര്‍ദിച്ചു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ശനിയാഴ്ച ഒറായിലെ റെയില്‍വെ സ്‌റ്റേഷന്‍ റോഡിലാണ് സംഭവം നടന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കൊപ്പം അനൂജ് മിശ്ര നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് മര്‍ദനത്തിന്റെ ദൃശ്യം പ്രചരിക്കുന്നത്. 

കോണ്‍ഗ്രസ് നേതാവ് തങ്ങളെ നിരന്തരം ഫോണില്‍ വിളിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മിശ്രയെ മര്‍ദിച്ച മായ, വര്‍ഷ എന്നിവര്‍ ആരോപിച്ചു. യു പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനോട് പരാതിപ്പെട്ടുവെങ്കിലും അദ്ദേഹത്തിനെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. ഇതോടെ പൊലീസില്‍ പരാതിപ്പെട്ടുവെങ്കിലും അവരും നടപടികള്‍ സ്വീകരിച്ചില്ല. 

മറ്റൊരു പോംവഴിയും മുന്നില്‍ ഇല്ലാത്തതിനാല്‍ മിശ്രയെ വിളിച്ചുവരുത്തി മര്‍ദിക്കുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. തങ്ങള്‍ക്ക് മറ്റെന്തുചെയ്യാന്‍ കഴിയുമെന്നും അവര്‍ ചോദിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ഉത്തര്‍പ്രസ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?