ദേശീയം

വീണ്ടും അഭ്യൂഹം, രജനീകാന്ത് ബിജെപിയുമായി അടുക്കുമോ?; എസ് ഗുരുമൂര്‍ത്തിയുമായി കൂടിക്കാഴ്ച

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ആരോഗ്യകാരണങ്ങളാല്‍ രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെ, ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തിയുമായി നടന്‍ രജനീകാന്ത് കൂടിക്കാഴ്ച നടത്തി. 90 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഗുരുമൂര്‍ത്തി രജനീകാന്തിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ഗുരുമൂര്‍ത്തി. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണായക പങ്ക് വഹിക്കണമെന്ന് രജനീകാന്തിനോട് ഗുരുമൂര്‍ത്തി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. രജനീകാന്തിന് രാഷ്ട്രീയത്തില്‍ ശോഭനമായ ഭാവിയുണ്ടെന്നും ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത് സംസ്ഥാനത്തിന് നല്ലതാണെന്നും ഗുരുമൂര്‍ത്തി നേരത്തെ പറഞ്ഞിട്ടുണ്ട്.

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതിനാല്‍ കോവിഡ് സമയത്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനോട് ഡോക്ടര്‍മാര്‍ എതിരഭിപ്രായം പറഞ്ഞതായി കഴിഞ്ഞദിവസം രജനീകാന്ത് വെളിപ്പെടുത്തിയിരുന്നു. രജനി മക്കള്‍ മന്‍ട്രത്തിന്റെ ഭാരവാഹികളുമായി ആലോചിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ ഇല്ലയോ എന്ന് ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും താരം അറിയിച്ചിരുന്നു. നവംബറില്‍ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്