ദേശീയം

ഡല്‍ഹിയില്‍ ആശങ്ക; കോവിഡ് പ്രതിദിന കണക്ക് കുത്തനെ ഉയരുന്നു; ആന്ധ്രയിലും കര്‍ണാടകയിലും ആശ്വാസം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തലസ്ഥാനമായ ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് വീണ്ടും ആശങ്ക സൃഷ്ടിക്കുന്നു. ഡല്‍ഹിയിലെ കോവിഡ് രോഗികളുടെ പ്രതിദിന കണക്ക് ഇന്ന് 6,000 കടന്നു. തലസ്ഥാനത്ത് ഇന്ന് 6,725 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

3,610 പേര്‍ക്കാണ് ഇന്ന് ഡല്‍ഹിയില്‍ രോഗ മുക്തി. 48 പേരാണ് മരിച്ചത്. ഇതോടെ ഡല്‍ഹിയിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 4,03,096 ആയി. 3,60,069 പേര്‍ക്ക് രോഗ മുക്തി. 36,375 ആക്ടീവ് കേസുകള്‍. 48 പേര്‍ മരിച്ചതോടെ ഡല്‍ഹിയിലെ മൊത്തം മരണ സംഖ്യ 6,652 ആയി. 

അതേസമയം കര്‍ണാടകയിലും ആന്ധ്രപ്രദേശിലും കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറയുന്നത് ആശ്വാസകരമാണ്. കര്‍ണാടകയില്‍ ഇന്ന് 2,756 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. രോഗ മുക്തരുടെ എണ്ണം 7,140. സംസ്ഥാനത്ത് ഇന്ന് 26 പേരാണ് മരിച്ചത്. 

സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 8,32,396. 7,80,735 പേര്‍ക്കാണ് രോഗ മുക്തി. 40,395 ആക്ടീവ് കേസുകള്‍. 26 പേര്‍ മരിച്ചതോടെ മൊത്തം മരണ സംഖ്യ 11,247 ആയി. 

ആന്ധ്രയില്‍ ഇന്ന് 2,849 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 8,30,731 ആയി. 8,02,325 പേര്‍ക്ക് രോഗ മുക്തി. 21,672 ആക്ടീവ് കേസുകള്‍. സംസ്ഥാനത്തെ ആകെ മരണം 6,734.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ച് എസ്ഐടി

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതരം

ഏഷ്യൻ റിലേ; മിക്സഡ് വിഭാ​ഗത്തിൽ ഇന്ത്യക്ക് ദേശീയ റെക്കോർഡോടെ സ്വർണം (വീഡിയോ)

കുതിരാനില്‍ ആവശ്യത്തിനു ശുദ്ധവായുവും വെളിച്ചവും ഇല്ലെന്ന് പരാതി