ദേശീയം

'പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കേണ്ട'- നിരോധനവുമായി സംസ്ഥാനങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ദീപാവലി ആഘോഷങ്ങള്‍ തുടങ്ങാനിരിക്കെ മധ്യപ്രദേശില്‍ ചൈനീസ് നിര്‍മിത പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ബിജെപി സര്‍ക്കാര്‍. ചൈനീസ് പടക്കങ്ങള്‍ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും സംസ്ഥാനത്ത് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയതായി ബുധനാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ശിവ്‌രാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. 

അതിനിടെ ചൈനീസ് മാത്രമല്ല എല്ലാ തരത്തിലുള്ള പടക്കങ്ങള്‍ക്കും നിരോധനവുമായി വിവിധ സംസ്ഥാനങ്ങളും രംഗത്തെത്തി. അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടിയാണ് വിവിധ സംസ്ഥാനങ്ങള്‍ നിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാന്‍, ഒഡിഷ, ബംഗാള്‍, ഹരിയാന, സിക്കിം സംസ്ഥാനങ്ങളാണ് പടക്കങ്ങള്‍ക്ക് നവംബര്‍ ഏഴ് മുതല്‍ 30 വരെ നിരോധനം ഏര്‍പ്പെടുത്തിയത്. കോവിഡ് വ്യാപനം കൂടി മുന്‍നിര്‍ത്തിയാണ് രാജസ്ഥാന്‍ എല്ലാ പടക്കങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചൈനീസ് നിര്‍മിത പടക്കങ്ങള്‍ സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതും രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാക്കിയാണ് മധ്യപ്രദേശില്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഇവയുടെ ഇറക്കുമതിയും കുറ്റകൃത്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇറക്കുമതി, ഇവ സൂക്ഷിക്കല്‍, കൈമാറ്റം, വില്‍പ്പന ഇവയൊക്കെ സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. 

ആളുകള്‍ ദീപാവലിക്ക് പ്രാദേശികമായി നിര്‍മിക്കുന്ന ചെരാതുകള്‍ വാങ്ങി വിളക്ക് കത്തിച്ച് ആഘോഷിക്കാനാണ് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നത്. അതുവഴി ഇത്തരം  ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന തൊഴിലാളികളുടെ വരുമാനം വര്‍ധിക്കുമെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''