ദേശീയം

'കൊലപാതകത്തിന് 55,000, തല്ലാന്‍ 5000'; പട്ടിക പ്രചരിപ്പിച്ച് ഗുണ്ടാ സംഘം, തെരച്ചിലുമായി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: തല്ലാനും കൊല്ലാനും പ്രതിഫല നിരക്ക് നിശ്ചയിച്ച് കൊണ്ടുള്ള ഗുണ്ടാ സംഘത്തിന്റെ പട്ടിക പുറത്ത്. ഭീഷണിക്ക് ആയിരം, തല്ലാന്‍ 5000, കൊലപാതകത്തിന് 55,000 എന്നിങ്ങനെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നിരക്ക് നിശ്ചയിച്ച് കൊണ്ടുള്ള പട്ടികയാണ് സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നത്.

ഉത്തര്‍പ്രദേശ് മുസഫര്‍നഗറിലെ അക്രമിസംഘത്തിന്റെ പേരിലാണ് വിവാദ റേറ്റ് ചാര്‍ട്ട് പ്രചരിക്കുന്നത്. തോക്ക് പിടിച്ചുനില്‍ക്കുന്ന ചിത്രം സഹിതമുള്ള റേറ്റ് ചാര്‍ട്ട് ഒരു യുവാവാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. തട്ടിക്കൊണ്ടുപോകല്‍, ഭീഷണി, കൊലപാതകം എന്നിവ പ്രതിഫലം വാങ്ങി ചെയ്ത് നല്‍കും എന്ന് പറഞ്ഞ് കൊണ്ടായിരുന്നു പോസ്റ്റ്. 

ഭീഷണിക്ക് ആയിരം രൂപയാണ് ചാര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്.മര്‍ദ്ദനത്തിന് 5000 രൂപയാണ് ഈടാക്കുക. കൊലപാതകത്തിന് പ്രതിഫലമായി 55,000 രൂപ നല്‍കണമെന്നും ചാര്‍ട്ടില്‍ പറയുന്നു. സംഭവം വിവാദമായതോടെ പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍