ദേശീയം

കോവിഡ് കൈകാര്യം ചെയ്യാന്‍ ട്രംപിന് കഴിഞ്ഞില്ല; മഹാമാരിയില്‍ നിന്നും മോദി രാജ്യത്തെ രക്ഷിച്ചു; നഡ്ഡ

സമകാലിക മലയാളം ഡെസ്ക്


പറ്റ്‌ന:  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോവിഡ് 19 ശരിയായ തരത്തില്‍ കൈകാര്യം ചെയ്തില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. എന്നാല്‍ നരേന്ദ്രമോദി ഇന്ത്യന്‍ ജനതയെ മഹാമാരിയില്‍ നിന്ന് രക്ഷിച്ചെന്നും നഡ്ഡ പറഞ്ഞു. ബീഹാര്‍  തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു നഡ്ഡ

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിക്കുകയാണ്. എന്നാല്‍ കോവിഡ് 19 ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യാനായില്ലെന്നാണ് അവിടുത്തെ ജനങ്ങള്‍ പറയുന്നത്. എന്നാല്‍ മോദിജിയുടെ സമയബന്ധിതമായ തീരുമാനങ്ങള്‍ ഒരു മഹാമാരിയില്‍ നിന്ന് 130 കോടി ജനങ്ങളെയും രക്ഷിച്ചെന്ന് നഡ്ഡ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് നഡ്ഡ ഉന്നയിച്ചത്. ഇത് ബിഹാറിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞടുപ്പാണ്. അതുകൊണ്ട് എന്‍ഡിഎ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ