ദേശീയം

തമിഴ്‌നാട് ചീഫ് ജസ്റ്റിസിന് കോവിഡ് ; ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമരേശ്വര്‍ പ്രതാപ് സാഹിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തെ ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ചുമയും ക്ഷീണവും അടക്കമുള്ള കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്നാണ് ജസ്റ്റിസ് എ പി സാഹി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ചീഫ് ജസ്റ്റിസിന്റെ സി ടി സ്‌കാനില്‍ ശ്വാസകോശത്തില്‍ അണുബാധയുള്ളതായി കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് മദ്രാസ് ഹൈക്കോടതിയില്‍ എത്തിയിരുന്നു. വൈകീട്ടോടെയാണ് ക്ഷിണവും തളര്‍ച്ചയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി