ദേശീയം

പേരറിവാളന്റെ ആരോഗ്യ സ്ഥിതി മോശം; പരോള്‍ 23 വരെ നീട്ടി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോള്‍ നീട്ടി. മദ്രാസ് ഹൈക്കോടതിയാണ് പരോള്‍ രണ്ടാഴ്ച കൂടി നീട്ടി നല്‍കിയത്. ഈ മാസം 23 വരെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. 

നേരത്തെ ഒരു മാസത്തെ പരോള്‍ അനുവദിച്ചതിനെ തുടര്‍ന്ന് പേരറിവാളന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. അതിന്റെ കാലാവധി ഈ മാസം ഒന്‍പതിന് അവസാനിക്കാനിരിക്കെയാണ് ഇപ്പോള്‍ കോടതി രണ്ടാഴ്ച കൂടി നീട്ടി നല്‍കിയത്. പേരറിവാളന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടി അമ്മ അര്‍പുതമ്മാള്‍ കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി സമയം നീട്ടി നല്‍കിയത്. 

ഒരു മാസത്തേക്ക് കൂടി പരോള്‍ നീട്ടണമെന്നായിരുന്നു ആവശ്യം. ഇത് പരിഗണിച്ചാണ് ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ ബഞ്ച് നവംബര്‍ 23 വരെ പരോള്‍ നീട്ടി ഉത്തരവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍