ദേശീയം

പിഎസ്എല്‍വി-സി 49 വിക്ഷേപണം നാളെ; കൗണ്ട്ഡൗൺ ആരംഭിച്ചു 

സമകാലിക മലയാളം ഡെസ്ക്

ശ്രീഹരിക്കോട്ട: ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് - 1നെയും ഒന്‍പത് വിദേശ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തില്‍ എത്തിക്കുന്ന പിഎസ്എല്‍വി-സി49 വിക്ഷേപണം നാളെ വൈകീട്ട് 3.02 ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നാ‌ണ് വിക്ഷേപണം. ഇതിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. 

ഇന്ന് ഉച്ചയ്ക്ക് 1.02 ന് കൗണ്ട്ഡൗണ്‍ തുടങ്ങിയതായി ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു. റിസാറ്റ് -2ബിആര്‍2 എന്നപേരിലും അറിയപ്പെടുന്ന ഈ ഭൗമ നിരീക്ഷണ ഉപ​ഗ്രഹം കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ്. ശ്രീഹരിക്കോട്ടയില്‍നിന്നുള്ള 76-ാമത്തെ വിക്ഷേപണവും പിഎസ്എല്‍വിയുടെ 51-ാം വിക്ഷേപണവുമാണ് ശനിയാഴ്ച നടക്കുന്നത്. ന്യൂ സ്‌പെയ്‌സ് ഇന്ത്യ ലിമിറ്റഡ്, ബഹിരാകാശ വകുപ്പ് എന്നിവയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഒന്‍പത് വിദേശ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍