ദേശീയം

അതിവേഗത്തില്‍ വന്ന ഓഡി കാര്‍ ഇടിച്ചു തെറിപ്പിച്ചു, യുവാവ് വീടിന്റെ മേല്‍ക്കൂരയില്‍, ദാരുണാന്ത്യം; കാറില്‍ രണ്ടു യുവതികളെന്ന് പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: അതിവേഗത്തില്‍ വന്ന കാര്‍ നിയന്ത്രണംവിട്ട് യുവാവിനെ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കെട്ടിടത്തിന്റെ മുകളിലേക്ക് തെറിച്ചുവീണ യുവാവിന് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

രാജസ്ഥാനിലെ ജയ്പൂരില്‍ വെളളിയാഴ്ച രാവിലെയാണ് സംഭവം. കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ എഴുതാന്‍ പോകുന്നതിനിടെയാണ് യുവാവിന് അപകടം ഉണ്ടയത്.അപകടം ഉണ്ടാക്കിയ ആഢംബര കാറായ ഓഡി കാറില്‍ രണ്ടു യുവതികളാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.

അതിവേഗത്തിലായിരുന്നു കാര്‍. ഇടിയുടെ ആഘാതത്തില്‍ യുവാവ് തൊട്ടടുത്ത വീടിന്റെ മേല്‍ക്കൂരയിലേക്ക് തെറിച്ചുവീണു. സ്‌ഫോടന സമാനമായ ശബ്ദമാണ് കേട്ടതെന്ന് നാട്ടുകാര്‍ പറയുന്നു.പ്രതിയെ പിടികൂടുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍