ദേശീയം

ഈ റിട്ടേണ്‍ ഗിഫ്റ്റ് കണ്ടാല്‍ മൂക്കില്‍ കൈവച്ചുപോകും; മാലിന്യം വലിച്ചെറിഞ്ഞാല്‍ ശിക്ഷ ഹോംഡെലിവറി, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ വ്യത്യസ്ത ശിക്ഷാരീതി നടപ്പാക്കുകയാണ് ആന്ധ്രാപ്രദേശിലെ ഈ തീരദേശ പ്രദേശം. മാലിന്യം അശ്രദ്ധമായി വലിച്ചെറിയുന്ന ആളുകളുടെ വീട്ടിലേക്ക് മാലിന്യമടങ്ങിയ റിട്ടേണ്‍ ഗിഫ്റ്റ് എത്തിക്കുന്നതാണ് പുതിയ ശിക്ഷ. 

ഹൈദരാബാദില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള കാക്കിനാഡ് എന്ന നഗരത്തിലെ മുനിസിപ്പല്‍ കമ്മീഷ്ണര്‍ സ്വപ്‌നില്‍ ദിനകര്‍ ആണ് മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ 'റിട്ടേണ്‍ ഗിഫ്റ്റ്' എന്ന പേരില്‍ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. നിരുത്തരവാദപരമായി മാലിന്യം കൈകാര്യം ചെയ്യുന്നവരുടെ വീടുകളിലേക്ക് കൂടുതല്‍ മാലിന്യം എത്തിക്കും. ഉത്തരവാദിത്ത മാലിന്യം സംസ്‌കരണം സംബന്ധിച്ച് നിരവധി ബോധവത്കരണ പരിപാടികള്‍ നടത്തുന്നതിനിടയിലാണ് ഇത്തരത്തിലുള്ള ശിക്ഷാരീതിയും പരീക്ഷിക്കുന്നത്.  

"മാലിന്യം ശേഖരിക്കാന്‍ ആളുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും കൃത്യമായ ബോധവത്കരണം നല്‍കുന്നുണ്ടെങ്കിലും ചില ആളുകള്‍ നിയമം അനുസരിക്കാന്‍ ഒരുക്കമല്ല. ഇങ്ങനെ ആരെങ്കിലും മാലിന്യം വലിച്ചെറിയുന്നത് കണ്ടാല്‍ അത് അവരുടെതന്നെ വീട്ടിലേക്ക് തിരിച്ചയക്കും". ഇതുവഴി തെറ്റായ പ്രവണത അവസാനിപ്പിക്കണമെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് സ്വപ്‌നില്‍ പറഞ്ഞു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി