ദേശീയം

കമല 'ഹിന്ദു ദേശീയത'ക്കെതിര് ; ബൈഡനെ ഇന്ത്യയിലേക്ക് ക്ഷണിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ, അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കാനുള്ള ശ്രമത്തിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

അതേസമയം കേന്ദ്രത്തിന്റെ ഈ നീക്കത്തെ എതിര്‍ത്ത് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി. പുതിയ ബൈഡന്‍- കമല ഹാരിസ് സര്‍ക്കാരിനെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് സ്വാമി ട്വിറ്റര്‍ കുറിപ്പില്‍ ആവശ്യപ്പെട്ടു. 

പുതിയ യു എസ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ്, അവര്‍ പ്രത്യയശാസ്ത്രപരമായി 'ഹിന്ദു ദേശീയത' ക്കെതിരാണ്. ഇതാകട്ടെ ബിജെപി നിലപാടിന് വിരുദ്ധമാണ്. 

പുതിയ പ്രസിഡന്റ് ജോ ബൈഡനും കമല ഹാരിസിന്റെ നിലപാടിന് പിന്നാലെയാകും പോകുക. അതിനാല്‍ മോദി അത്മനിര്‍ഭര്‍ ഭാരത് പ്രാവര്‍ത്തികമാക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍