ദേശീയം

കര്‍ണാടകയില്‍ ചികിത്സയിലുള്ളത് 32,000 പേര്‍, എട്ടുലക്ഷത്തിലധികം പേര്‍ രോഗമുക്തര്‍; ഗുജറാത്തില്‍ പുതുതായി 971 പേര്‍ക്ക് കോവിഡ് 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ആഴ്ചകള്‍ക്ക് മുന്‍പ് വരെ കോവിഡ് വ്യാപനം രൂക്ഷമായി നേരിട്ടിരുന്ന കര്‍ണാടകയില്‍ വൈറസ് ഭീഷണി കുറയുന്നു. 24 മണിക്കൂറിനിടെ 1963 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഈ സമയത്ത് 2686 പേര്‍ക്ക് അസുഖം ഭേദമായതായും കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

19 പേര്‍ കൂടി മരിച്ചതോടെ, വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 11410 ആയി ഉയര്‍ന്നു. നിലവില്‍ 8,48,850 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 8,04,485 പേര്‍ക്കും രോഗം ഭേദമായി.  32,936 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗുജറാത്തില്‍ 971 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ അഞ്ചുപേരാണ് മരിച്ചത്. 993 പേര്‍ കൂടി രോഗമുക്തി നേടിയതോടെ, രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,65,585 ആയി ഉയര്‍ന്നു. 12,313 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ