ദേശീയം

തെലങ്കാനയിലും ബിജെപി അക്കൗണ്ട് തുറന്നു; കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെഡിഎസ് കോട്ടയില്‍ വിള്ളല്‍; സിറയില്‍ ചരിത്ര വിജയം

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: തെലങ്കാനയിലെ ടിആര്‍എസിന്റെ ശക്തികേന്ദ്രമായ ദുബാക്ക മണ്ഡലത്തില്‍ ബിജെപി വിജയക്കൊടി നാട്ടി. ആയിരം വോട്ടിനാണ് ബിജെപി സ്ഥാനാര്‍ഥി മുരുകാനന്ദന്‍ റാവു ടിആര്‍എസിന്റെ സൊലീപേട്ട സുജാതയ്‌ക്കെതിരെ വിജയം നേടിയത്

മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ഐടി മന്ത്രിയുമായ കെടി രാമ റാവുവിന്റെയും മണ്ഡലത്തോട് ചേര്‍ന്നു കിടന്ന മണ്ഡലമാണ് ദുബാക്ക. ടിആര്‍എസ് എംഎല്‍എ രാമലിംഗ റെഡ്ഢിയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചന്ദ്രശേഖര്‍ റാവുവിന്റെ മരുമകനും ധനമന്ത്രിയുമായ ഹരീഷ് റാവു ആയിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് ചുമതല. 

കര്‍ണാടകയിലെ സിറാ മണ്ഡലത്തിലും ബിജെപിക്ക് ഗംഭീരവിജയം. ആദ്യമായാണ് സിറ മണ്ഡലം ബിജെപിക്കൊപ്പം നില്‍ക്കുന്നത്. ബിജെപി സ്ഥാനാര്‍ഥി ഡോ. രാജേഷ് ഗൗഡ വിജയിച്ചത്. മുന്‍മന്ത്രിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെയാണ് പരാജയപ്പെടുത്തിയത്. 12,000ത്തില്‍ പരം വോട്ടുകള്‍ക്കാണ് വിജയം. ജെഡിഎസ് സ്ഥാനാര്‍ഥി 35,985 വോട്ടുകളാണ് നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ