ദേശീയം

താലി ചൂണ്ടി പട്ടിയുടെ ചങ്ങലയെന്ന് അധ്യാപിക; പ്രൊഫസര്‍ക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

പനാജി: താലിയെ പട്ടിയുടെ ചങ്ങലയോട് ഉപമിച്ച പ്രൊഫസര്‍ക്ക് എതിരെ എഫ്‌ഐആര്‍. സ്ത്രീകള്‍ ധരിക്കുന്ന താലിയെ പട്ടിയുടെ ചങ്ങലയോട് താരതമ്യം ചെയ്ത് ഫെയ്‌സ്ബുക്കില്‍ പ്രൊഫസര്‍ കുറിച്ച വരികളാണ് കേസിന് ആധാരം.

ഗോവയിലെ വി എം സാല്‍ഗോക്കര്‍ കോളജ് ഓഫ് ലോയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ശില്‍പ്പ സിങ്ങിനെതിരെയാണ് കേസ്. രാഷ്ട്രീയ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകനായ രാജീവ് ഝാ നല്‍കിയ പരാതിയില്‍ പനാജി ടൗണ്‍ പൊലീസ് സ്റ്റേഷനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മതവികാരം വ്രണപ്പെടുത്തുന്നതാണ് പ്രൊഫസറുടെ പോസ്റ്റ് എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്.  തുടര്‍ച്ചയായി ഭീഷണി മുഴക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് രാജീവ് ഝായ്ക്ക് എതിരെ ശില്‍പ്പ സിങ്ങും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിദ്വേഷം ജനിപ്പിക്കുന്നതാണ് കുറിപ്പെന്ന് ചൂണ്ടിക്കാണിച്ച് പ്രൊഫസര്‍ക്കെതിരെ എബിവിപി കോളജിനെ സമീപിച്ചിട്ടുണ്ട്. 

സംഭവം വിവാദമായതിനെ തുടര്‍ന്ന് ശില്‍പ്പ സിങ് ഖേദം പ്രകടിപ്പിച്ചു. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി പ്രൊഫസര്‍ മറ്റൊരു കുറിപ്പില്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു