ദേശീയം

നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി; ഒരുമുഴം മുന്നേയെറിഞ്ഞ് ജെഡിയു

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു. നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ലീഡ് കേവലഭൂരിപക്ഷം കടന്ന് കുതിയ്ക്കുന്നതിനിടെയാണ് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വസിഷ്ഠ നാരായണ്‍ സിങിന്റെ പ്രതികരണം. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാരുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

നിലവില്‍ 124 സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. ഇതില്‍ 74 സീറ്റുകളില്‍ ബിജെപിയാണ് ലീഡ് ചെയ്യു്‌നത്. 45 സീറ്റുകളില്‍ മാത്രമാണ് ജെഡിയു ലീഡ് ചെയ്യുന്നത്. 

എന്‍ഡിഎ ജയിക്കുകയാണെങ്കില്‍ നിതീഷ് കുമാറിനെ മാറ്റി ബിജെപി മുഖ്യമന്ത്രി സ്ഥാനം കയ്യടക്കുമെന്ന് നേരത്തെ തന്നെ ചര്‍ച്ചകള്‍ നടന്നിരുന്നു. നിതീഷിന് വലിയ തിരിച്ചടി നേരിട്ട തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്ന സാഹചര്യത്തിലാണ് ജെഡിയുവിന്റെ പ്രതികരണം വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''