ദേശീയം

ബംഗാളില്‍ ബിജെപി അധ്യക്ഷന് നേരെ കല്ലേറ്; കാര്‍ തകര്‍ത്തു; കരിങ്കൊടി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബിജെപി ബംഗാള്‍ സംസ്ഥാന പ്രസിഡന്റ്‌ ദിലീപ് ഘോഷിന് നേരെ കല്ലേറ്. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ പൂര്‍ണമായു തകര്‍ന്നു. അലിപൂര്‍ദുര്‍ ജില്ലയിലെ ജെയ്ഗാവ് പ്രദേശത്താണ് ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരേ കല്ലേറും കരിങ്കൊടി പ്രയോഗവും നടന്നത്. 

ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ദിലീപ് ഘോഷ് ഗോ ബാക്ക് എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ കല്ലെറിയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തത്. ആക്രമണത്തില്‍ ഘോഷിന്റെ വാഹനം തകര്‍ന്നതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, പോലിസ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി അറിഞ്ഞു തുടങ്ങിയതിനാല്‍ തൃണമൂലും അവരുടെ സുഹൃത്തുക്കളും നിരാശരാണെന്ന് ഘോഷ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

എന്നാല്‍ അക്രമണത്തില്‍ പങ്കില്ലെന്ന് ടിഎംസി നേതാക്കള്‍ പറഞ്ഞു. എങ്ങനെയെങ്കിലും ശ്രദ്ധ നേടാനുള്ള ബിജെപിയുടെ ശ്രമമാണ് അക്രമത്തിന് പിന്നിലെന്നും തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ ഗവര്‍ണര്‍ അപലപിച്ചു. ഒരു രാഷ്ട്രീയ നേതാവിന് നേരെയും ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാകരുത്. ഇത് നിന്ദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അക്രമത്തിനെതിരെ എല്ലാ നഗരങ്ങളിലും പ്രതിഷേധ പ്രകടനം നടത്താന്‍ ബിജെപി ആഹ്വാനം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍